ആലപ്പുഴ: ആലപ്പുഴയിൽ വീണ്ടും സ്ഥാനാർഥിയുടെ ഫോൺ ഹാക്ക് ചെയ്തു. സ്ഥാനാർഥിയുടെ നമ്പരിൽനിന്ന് ഇ-ചെലാൻ എന്ന പേരിൽ എപികെ ഫയൽ സന്ദേശം പോയത് നൂറിലേറെപ്പേർക്ക്.
ആലപ്പുഴ നഗരസഭയിലേക്കു മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ആർ. അംജിത്ത്കുമാറിന്റെ ഫോണാണ് ഹാക്ക് ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
പലർക്കും ഇ-ചെലാൻ സന്ദേശം ലഭിച്ചെന്നുകാട്ടി ഇദ്ദേഹത്തെ ബന്ധപ്പെട്ടപ്പോഴാണ് ഫോൺ ഹാക്ക് ചെയ്തത് അറിഞ്ഞത്. തുടർന്ന്, നോർത്ത് പോലീസ് സ്റ്റേഷനിലും സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി.
കഴിഞ്ഞയാഴ്ച ഇതിനു സമാനമായി തുമ്പോളിയിലെ സ്ഥാനാർഥി പി.ജെ. ബെർളിയുടെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
Content Highlights: mobile phone of candidate hacked
Published: 04 Dec 2025, 08:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented