കോഴിക്കോട്: കണ്ണൂരിൽ സി.പി.എമ്മിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പാർട്ടി ശരിയായ നിലപാടാണ് വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളതെന്നും എല്ലാ കാര്യങ്ങളും പാർട്ടി സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് തന്നെ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

ഒരു ഘടകത്തിൽ എന്ത് ചർച്ച നടക്കുന്നു എന്നത് സിനിമക്ക് തിരക്കഥ എഴുതുന്നത് പോലെ പുറത്തുവിടുന്ന രീതിയാണുള്ളത്. ഇതൊക്കെ ആളുകൾക്ക് മനസ്സിലാകും. ഓരോ കാര്യങ്ങളും ജനാധിപത്യപരമായി ചർച്ച ചെയ്യുന്ന രീതിയാണ് തങ്ങൾക്കുള്ളത്. യോഗം ചേർന്നാൽ ക്രമസമാധാനപ്രശ്നമാകുന്ന രാഷ്ട്രീയ പാർട്ടികൾ ഈ നാട്ടിലുണ്ട്. അവരെക്കുറിച്ചൊന്നും പറയാതെ, ജനാധിപത്യപരമായി അടച്ചിട്ട മുറിയിൽ നടക്കുന്ന ചർച്ചയിൽ, ആ  മുറിയിൽ ഇല്ലാത്തവർ മുറിയിലുള്ളത് പോലെ തിരക്കഥ എഴുതി പുറത്തിറക്കുന്ന രീതിയാണെന്നും ഇത് ജനങ്ങൾ മനസ്സിലാക്കുമെന്നും റിയാസ് പറഞ്ഞു. 

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തിന് താന്‍ മറുപടി പറയേണ്ടതില്ലെന്നും റിയാസ് വ്യക്തമാക്കി