ആലപ്പുഴ: സുനിൽ കനഗോലുവിനെ പോലുള്ള രാഷ്ട്രീയതന്ത്ര വിദഗ്ധരെ നിയമിക്കാൻ സി.പി.ഐ.ക്ക് പാങ്ങില്ലെന്ന് മന്ത്രി പി. പ്രസാദ്. അത്തരം രീതി സി.പി.ഐ. സ്വീകരിക്കാറില്ല.

To advertise here,

അതുകൊണ്ടു തന്നെ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയതന്ത്ര വിദഗ്ധരുമായി സി.പി.ഐ. ചർച്ച നടത്തിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

പണം കൈപ്പറ്റി സ്വീകരിക്കുന്ന തന്ത്രങ്ങളിൽ മാന്യതയില്ല. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലെ ആനുകൂല്യംപറ്റുന്ന കർഷകരുടെ വിവരങ്ങൾ ബി.ജെ.പി. ശേഖരിച്ചിട്ടുണ്ടെങ്കിൽ തെറ്റാണ്. വിവരങ്ങൾ രാഷ്ടീയകക്ഷികൾക്ക് ദുരുപയോഗം ചെയ്യാനവകാശമില്ല.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയകക്ഷികൾ ഡേറ്റ ഉപയോഗിക്കുന്നതും ഫോൺവിളിച്ച് വിവരങ്ങൾ തേടുന്നതും പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.