തിരുവനന്തപുരം : മെഡിക്കൽ പി.ജി. പഠനത്തിന് രോഗചികിത്സയുമായി നേരിട്ടുബന്ധമില്ലാത്ത നോൺ ക്ലിനിക്കൽ വിഷയങ്ങളുടെ ആകർഷണം കുറയുന്നു. ഇക്കൊല്ലത്തെ ആദ്യ അലോട്മെന്റ് കഴിഞ്ഞെങ്കിലും മിക്ക കോളേജുകളിലും ഒരാൾപോലും ഇത്തരം കോഴ്സുകൾക്ക് ചേർന്നിട്ടില്ല. ഈ വിഷയങ്ങളിലെ എം.ഡി., എം.എസ്. കോഴ്സുകളിലേക്ക് വിദ്യാർഥികളെയും അധ്യാപകരെയും കിട്ടാത്ത സ്ഥിതിയാണ്.
അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പതോളജി, മൈക്രോബയോളജി, ഫൊറൻസിക് മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ തുടങ്ങി നോൺക്ലിനിക്കൽ (പ്രീ, പാരാക്ലിനിക്കൽ) വിഷയങ്ങളിലെ പഠനമാണ് പരിതാപകരമാകുന്നത്.
രോഗീപരിചരണത്തിന് അവസരമില്ലെന്നതിനാൽ ലക്ഷങ്ങൾ ചെലവിട്ട് മെഡിക്കൽ പഠനം പൂർത്തിയാക്കുന്നവർ തൊഴിൽരഹിതരാവുമെന്നാണ് വിദ്യാർഥികളുടെ ഭയം. ആവശ്യക്കാരേറെയുള്ള ക്ലിനിക്കൽ വിഷയങ്ങളിൽ പി.ജി. പഠനത്തിന് അവസരവുമില്ല.
ചില വിഷയങ്ങളിൽ ട്യൂട്ടർമാരായി 15 ശതമാനംവരെ, എം.എസ്സി. യോഗ്യതയുള്ളവരെ നിയമിക്കാമെങ്കിലും അതിന് നാഷണൽ മെഡിക്കൽ കമ്മിഷൻ എതിരാണ്. കോടതി അനുമതിയോടെയാണ് കോളേജുകൾ ഇപ്പോൾ എം.എസ്സി.ക്കാരായ അധ്യാപകരെ തുടരാൻ അനുവദിച്ചിട്ടുള്ളത്.
Content Highlights: Non-clinical PG medical courses in Kerala see fewer applicants due to limited job prospects
Published: 14 Dec 2024, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented