മാതൃഭൂമി ഡോട്ട് കോമിന്റെ ജെന്‍ഡര്‍ ന്യൂട്രല്‍ കാമ്പെയ്ന്‍ ' അണിയാം തുല്യതയുടെ യൂണിഫോമിന്' ദേശീയ പുരസ്‌കാരം. രാജ്യത്തെ ഡിജിറ്റല്‍ മാധ്യമരംഗത്തെ മികച്ച പ്രകടനങ്ങള്‍ക്കായി  എക്‌സ്‌ചേഞ്ച് ഫോര്‍ മീഡിയ ഏര്‍പ്പെടുത്തിയ ഇന്ത്യ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പുരസ്‌കാരമാണ് ക്യാമ്പെയ്‌ന് ലഭിച്ചത്. മികച്ച മീഡിയ ക്യാമ്പെയ്ന്‍ (ജെന്‍ഡര്‍ പാരിറ്റി) വിഭാഗത്തിലാണ് 'അണിയാം തുല്യതയുടെ യൂണിഫോം' വെങ്കലം നേടിയത്. കാഡ്ബറി ഡയറിമില്‍ക്കിന്റെ 'ഗുഡ്‌ലക്ക് ഗേള്‍സ്', ടിവിഎസ് റൈഡറിന്റെ 'ഫൈറ്റ് ഫോര്‍ വാട്‌സ് റൈറ്റ്' ക്യാമ്പെയ്‌നുകള്‍ ഈ വിഭാഗത്തില്‍ യഥാക്രമം സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി.  

To advertise here,

വെബ്, മൊബൈല്‍& ടാബ്, സോഷ്യല്‍മീഡിയ, സെര്‍ച്ച്& പിപിസ് ക്യാമ്പെയ്ന്‍സ്, സ്‌പെഷ്യല്‍ അവാര്‍ഡ്‌സ്, SMB കമ്പനീസ്, സ്റ്റാര്‍ട്ട്-അപ്, ഹാള്‍ ഓഫ് ഫെയിം അവാര്‍ഡ്‌സ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായി 38 പുരസ്‌കാരങ്ങളാണ് രാജ്യത്തെ പ്രധാന മാധ്യമ-പരസ്യ- വിപണന ബ്രാന്റുകള്‍ക്കായി നല്‍കുന്നത്.