തിരുവനന്തപുരം: സമൂഹമാധ്യമത്തില്‍ അവഹേളന പോസ്റ്റുകളും കമന്റുകളുമിട്ടവര്‍ക്കെതിരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ ഡിജിപിക്ക് പരാതി നല്‍കി. പോസ്റ്റുകളുടേയും കമന്റുകളുടേയും സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറിയ ഉമ്മന്‍ നേരിട്ടാണ് ഡിജിപിക്ക് പരാതി നല്‍കിയത്. 

To advertise here,

പോരാളി ഷാജിയുള്‍പ്പടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് മോശമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ചില പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്തു. 

നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് അച്ചു ഉമ്മനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തിൽ സെക്രട്ടറിയേറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറി നന്ദകുമാര്‍ കുളത്താപ്പിള്ളിയെ പൂജപ്പുര പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.