കൊച്ചി: മരടിൽ കാറുകൾക്ക് തീപിടിച്ച് അപകടം. കുണ്ടന്നൂർ പാലത്തിന് സമീപത്ത് വെച്ചാണ് രണ്ട് കാറുകൾക്ക് തീപിടിച്ചത്. കാറുകൾക്കുള്ളിൽ ആളുകളുണ്ടായിരുന്നില്ല. സംഭവത്തിൽ, ആർക്കും പരിക്കുമില്ല.

To advertise here,

വലിയ ശബ്ദത്തോടെ ഒരു കാർ പൊട്ടിത്തെറിച്ചതായാണ് വിവരം. സമീപത്തുണ്ടായിരുന്ന ഹരിതകർമസേനയുടെ ഒരു ഉന്തുവണ്ടിയും കത്തിനശിച്ചു.

കടവന്ത്രയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.