പെരുമ്പാവൂർ(എറണാകുളം): മനോജ് മൂത്തേടൻ എം.എൽ.എ.യുടെ പി.എ. ചമഞ്ഞ് പണപ്പിരിവിനിറങ്ങിയ ആളെ അറസ്റ്റ് ചെയ്തു. കോട്ടപ്പടി എടയാർ ഇ.എസ്‌. സുരേഷ് (35) ആണ് അറസ്റ്റിലായത്. മൂന്നുമാസം മുൻപാണ് സംഭവം.

To advertise here,

വൃക്ക മാറ്റിവെയ്ക്കലിനായി ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നയാൾക്ക് ചികിത്സയ്ക്ക് പണം നൽകണമെന്നാവശ്യപ്പെട്ട് ലോട്ടറിക്കടയിലേക്ക് സുഹൃത്തിനെ പറഞ്ഞുവിടുകയായിരുന്നു.

എം.എൽ.എ.യുടെ പി.എ. എന്നു പരിചയപ്പെടുത്തിയായിരുന്നു ഫോൺ വിളിച്ചത്. സംശയം തോന്നിയ ലോട്ടറിക്കടക്കാരൻ ജനപ്രതിനിധികളെ അറിയിക്കുകയും പോലീസ് പണംവാങ്ങാൻ വന്നയാളെ പിടികൂടുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് സൂത്രധാരനായ സുരേഷിനെ അറസ്‌റ്റ് ചെയ്ത‌ത്.