എരൂർ (എറണാകുളം): വളർത്തുനായയുടെ കടിയേറ്റതിനെ തുടർന്ന് എരൂരിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മരിച്ചു. എരൂർ പോസ്റ്റോഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഉപേന്ദ്രൻ (42) ആണ് മരിച്ചത്. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഉപേന്ദ്രനെ നായ കടിച്ചത്. ദിവസങ്ങൾക്കു ശേഷം നായയ്ക്ക് പേയുടെ ലക്ഷണങ്ങൾ കണ്ടതോടെ അതിനെ കഴുത്തിൽ കുരുക്കിട്ട് കൊന്നു. ആ സമയത്തും നായ ഉപേന്ദ്രനെ കടിച്ചതായി നാട്ടുകാർ പറയുന്നു. ഇതിനുവേണ്ട ചികിത്സ തേടിയില്ലെന്നും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉപേന്ദ്രൻ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി.
പിന്നീട് എറണാകുളം ജനറലാശുപത്രിയിലേക്കും അവിടെ നിന്നും കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. ശനിയാഴ്ച രാവിലെ മരിച്ചു. ഉപേന്ദ്രന്റെ രണ്ട് മക്കളും ഇപ്പോൾ നിരീക്ഷണത്തിലാണ്.
Content Highlights: man dies of rabies infection after pet dog bites him
Published: 16 Nov 2025, 07:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented