ഓച്ചിറ (കൊല്ലം): വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്.
പൊള്ളലേറ്റ ഓച്ചിറ ചങ്ങൻകുളങ്ങര പള്ളത്തേരിൽ പരേതനായ രാജന്റെ ഭാര്യ പ്രസന്നയുടെ നില ഗുരുതരമായി തുടരുന്നു. കുറേനാളായി രഘുവും പ്രസന്നയും ഒന്നിച്ചുകഴിയുകയിരുന്നു.
പ്രസന്നയുടെ മകളുടെ സൈക്കിൾ രഘു എടുത്തുകൊണ്ട് പോയതിനെച്ചൊല്ലി കഴിഞ്ഞ ബുധനാഴ്ച രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇയാൾ കൈയിൽ കരുതിയിരുന്ന പെട്രോൾ പ്രസന്നയുടെ തലയിലൊഴിച്ചു തീകൊളുത്തുകയായിരുന്നു.
തീ ആളിക്കത്തിയതിനെ തുടർന്ന് രഘുവിന്റെ നെഞ്ചിലും തീ പടർന്നിരുന്നു. ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Content Highlights: 56-year-old Raghu died following a fatal fire incident in Ochira. The incident occurred after a dispute over a bicycle. The female victim, Prasanna, remains in critical condition at Vandanam Medical College. Both individuals suffered severe burns during the altercation.
Published: 27 Apr 2026, 08:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented