കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കള്ളിക്കുന്ന് സ്വദേശി സാലിഹി(23)നെയാണ് ജില്ലാ പോലീസ് മേധാവി എ. അക്ബറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരങ്കാവ് ഇന്‍സ്‌പെക്ടര്‍ ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. ധനഞ്ജയ് ദാസും സംഘവും അറസ്റ്റ്‌ചെയ്തത്.
കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞതോടെ സാലിഹ് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്നു. തുടര്‍ന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് പല സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. പോലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയപ്പോള്‍ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്‌നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സാലിഹിന്റെ ഒളിത്താവളം കണ്ടെത്തി. ഇതോടെ ഇയാള്‍ കേരളത്തിലേക്ക് കടന്നു. തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് സാലിഹ് വലയിലായത്. സാലിഹിനെ ചോദ്യം ചെയ്തതില്‍നിന്ന് ഇയാള്‍ക്ക് ഒളിവില്‍ കഴിയാനും മറ്റും സഹായങ്ങളും ചെയ്തു നല്‍കിയ സുഹൃത്തുക്കളെ ക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സാലിഹിനെ പിടികൂടാന്‍ വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പെണ്‍കുട്ടിയുടെ മാതാവ് പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ഡി.സി.പി. ശ്രീനിവാസ് ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍ പ്രതി കോഴിക്കോട് എത്തിയതായും വിവിധയിടങ്ങളില്‍ മാറിമാറി താമസിക്കുന്നതായും മനസിലാക്കി. തുടര്‍ന്ന് അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിന്‍തുടര്‍ന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, എസ്.സി.പി.ഒ. മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സി.പി.ഒമാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യ, അര്‍ജുന്‍ എ.കെ., പന്തീരാങ്കാവ് സ്റ്റേഷനിലെ സി.പി.ഒ. ശ്രീജിത്ത് സൈബര്‍ സെല്ലിലെ രൂപേഷ് സി. എന്നിവരും ഉണ്ടായിരുന്നു.
Content Highlights: man arrested in pocso case in kozhikode
Published: 04 Nov 2022, 05:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented