ദുബായ്: ഓണവുമായുള്ള മഹാബലിയുടെ ബന്ധത്തെ തള്ളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. നര്‍മദാ നദീതീരത്തെ തീരദേശം ഭരിച്ചിരുന്ന രാജാവാണ് മഹാബലിയെന്നും അദ്ദേഹം കേരളം ഭരിച്ചുവെന്നതിന് തെളിവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

To advertise here,

ഓണത്തിലെ വാമനന്റെ പ്രാധാന്യത്തെ കുറിച്ചും മുരളീധരന്‍ പ്രത്യേകം എടുത്തുപറയുന്നു. മഹാബലിക്ക് വാമനന്‍ മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്- മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഭാഗവതത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മഹാബലി വളരെ നീതിമാനായ രാജാവായിരുന്നു. 

എല്ലാ നല്ല കാര്യങ്ങളും കേരളത്തില്‍ നിന്നാണെന്ന് കരുതുന്ന മലയാളി മഹാബലിയേയും ദത്തെടുക്കുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുന്‍പ് ഓണത്തെ വാമന ജയന്തി എന്ന് വിശേഷിപ്പിച്ച് ആശംസകളറിയിച്ച അമിത് ഷായുടെ വാക്കുകളും വിവാദമായിരുന്നു.