
പഴയങ്ങാടി: എം.എൽ.എ. യുടെ ആസ്തിവികസനനിധി ഉപയോഗിച്ച് നിർമ്മിക്കുന്ന മാടായിക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ പ്രവൃത്തി ഒക്ടോബറിൽ പൂർത്തിയാകുമെന്ന് എം. വിജിൻ എം.എൽ.എ. പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ നിത്യേന നിരവധി ഭക്തരെത്തുന്ന മാടായിക്കാവിലേക്കുളള റോഡ് ആധുനിക നിലയിൽ മെക്കാഡം ടാറിങ് പ്രവൃത്തി ചെയ്യുന്നതിന് എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.42 കോടി രൂപയാണ് അനുവദിച്ചത്. 450 മീറ്റർ നീളമുള്ള നിലവിലെ റോഡ് മൂന്ന് മീറ്ററിൽ നിന്ന് 5.50 മീറ്റർ വീതിയിലാണ് മെക്കാഡം ടാറിങ് ചെയ്യുന്നത്. അതോടൊപ്പം ഇരു ഭാഗത്തും ടൈൽ പാകിയ നടപ്പാതയും നിർമ്മിക്കും. റോഡിന്റെ ഇരുഭാഗത്തും വിളക്കുകളും സ്ഥാപിക്കുന്നതോടോപ്പം കൊരുപ്പുകട്ടയുടെ പ്രവൃത്തിയും ഓവുചാലും കുളത്തിന് സമീപം മതിൽ കെട്ടിയും റോഡ് കടന്നുവരുന്ന ഭാഗത്ത് കവാടവും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. റോഡിന്റെ പ്രവൃത്തി ഒക്ടോബറോടെ പൂർത്തികരിക്കാനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുതെന്ന് സ്ഥലത്തെത്തിയ എം.എൽ.എ. പറഞ്ഞു.
Content Highlights: Road construction funded by MLA Asset Development Fund worth Rs 1.42 crore., Road width being expanded from 3 meters to 5.50 meters for a length of 450 meters., Includes modern macadam tarring, tiled walkways, street lights, and side drains., Project completion scheduled for October.
Published: 17 Sept 2026, 01:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented