വടക്കാഞ്ചേരി: തൃശ്ശൂർ മച്ചാട് വനത്തിലെ വട്ടായി വെള്ളച്ചാട്ടത്തിനുസമീപം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കിള്ളിമംഗലം ഉദുവടിയുള്ള മഞ്ഞക്കാട്ടുതൊടി ബാബുവിന്റേതാണ് മൃതദേഹം.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. കിള്ളിമംഗലം സ്വദേശി ഖാദർ എന്ന കരാറുകാരന്റെ പിക്കപ്പ് വാൻ ഡ്രൈവറായിരുന്നു മരിച്ച ബാബു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്നുതന്നെ പിക്കപ്പ് വാനും കണ്ടെത്തിയിട്ടുണ്ട്.
മുണ്ടൂരിൽ ഖാദറിന്റെ പ്രവൃത്തിസ്ഥലത്തായിരുന്ന ബാബുവിനെ വ്യാഴാഴ്ച കാണാതായതായി പേരാമംഗലം സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
Content Highlights: A charred body was found near the Vattayi waterfall in the Machad forest, identified as Babu from Manjakattuthodi, Killimangalam. Forensic experts arrived at the scene, and Babu was a driver for a contractor named Khader; his pickup van was found nearby.
Published: 18 Sept 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented