
കണ്ണൂർ: കൈയിൽ കുമിഞ്ഞുകൂടിയ സമ്പത്തും അധികാരവും കാരണം നാടിനെ മറന്നതുകൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ദയനീയമായി തോറ്റതെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ ഓണപ്പതിപ്പ് ലേഖനത്തിലാണ് ഇടതുപക്ഷ സഹയാത്രികനായ എം. മുകുന്ദന്റെ വിമർശനം. പ്രതിപക്ഷനേതാവ് പിണറായി വിജയനുനേരേയും ലേഖനത്തിൽ കടുത്തവിമർശനമുണ്ട്. സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമായ കാലത്തുപോലും പിണറായി വിജയനെ പിന്തുണച്ചാണ് മുകുന്ദൻ സംസാരിച്ചിരുന്നത്.
ലോകകപ്പ് ഫുട്‌ബോളിൽ ബ്രസീൽ തോറ്റതുമായാണ് ‘ഫുട്‌ബോൾ മൈതാനത്ത് വീണ കണ്ണീർ’ എന്ന ലേഖനത്തിൽ മുകുന്ദൻ സി.പി.എമ്മിന്റെ തോൽവിയെ തുലനം ചെയ്യുന്നത്. ബ്രസീൽ കളിക്കാർ കളിച്ചത് കാണികൾക്കു വേണ്ടിയോ രാജ്യത്തിനുവേണ്ടിയോ അല്ലെന്ന് മുകുന്ദൻ പറയുന്നു. ബ്രസീലിലെയും അർജന്റീനയിലെയും കളിക്കാർ അതിസമ്പന്നരാണ്. ആയിരംകോടിക്ക് മുകളിലാണ് ഓരോരുത്തരുടെയും സമ്പത്ത്. ഇതുപോലുള്ളൊരാൾ എന്തിന് കളിക്കളത്തിലിറങ്ങി വിയർത്ത് കളിക്കണം.
മത്സരം ജയിക്കണമെങ്കിൽ ഉള്ളിൽ തീയുണ്ടാവണം. ബ്രസീലിലെയും അർജന്റീനയിലെയും താരങ്ങളുടെ ഉള്ളിൽനിന്നത് കെട്ടുപോയിരിക്കുന്നു. അവർക്കിനി ഒന്നും നേടാനില്ല. സി.പി.എം. ദയനീയമായി തോറ്റതിന്റെ പിന്നിലെ രസതന്ത്രവും ഇതുതന്നെയാവാം. അവരുടെ തിരഞ്ഞെടുപ്പുറാലികളിൽ ജനങ്ങൾ സ്വയം ഒഴുകിവന്നതായിരുന്നില്ല, കൊണ്ടുവന്നതായിരുന്നു. അതുകൊണ്ടാണ് അവർ എൽ.ഡി.എഫിന് വോട്ടുചെയ്യാതിരുന്നത്. ബ്രസീൽ താരങ്ങൾ കാണികളെ മറന്നതുപോലെ സി.പി.എം. ജനത്തെ മറന്നു. ‘‘ഇടതുപക്ഷം ഇല്ലാതാവരുത്, അത് സംഭവിച്ചാൽ ആ സ്ഥാനത്ത് ബി.ജെ.പി. വരു’’മെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതോർമ്മിപ്പിക്കുന്ന മുകുന്ദൻ, ‘‘കോൺഗ്രസ് ഇല്ലാതെയാവരുത്, അത് സംഭവിച്ചാൽ ആ സ്ഥാനത്ത് ബി.ജെ.പി. വരു’’മെന്ന് പിണറായി എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നും ചോദിക്കുന്നു.
Content Highlights: Writer M. Mukundan criticizes CPM for losing touch with the people due to accumulated wealth and power., Compares CPM's election defeat to the downfall of wealthy Brazil football players who forgot their fans., Questions Pinarayi Vijayan's stance regarding the Congress party and the political landscape., Published in the Onam special edition of the Congress mouthpiece Veeekshanam.
Published: 26 Aug 2026, 07:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented