
വിഴിഞ്ഞം (തിരുവനന്തപുരം): കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ നിയന്ത്രണം തെറ്റിയ ലോറി, റോഡിന്റെ ബാരിക്കേഡ് ഇടിച്ചുതകർത്ത് 20 അടിയോളം താഴ്ചയുളള സർവീസ് റോഡിലേക്ക് വീണു. ലോറി താഴേക്ക് വീണ സമയത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.
ലോറി ഓടിച്ചിരുന്ന തമിഴ്നാട് സ്വദേശി വിജിനിന്(31) സാരമായ പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ ദേശീയപാതയിലെ കോട്ടുകാലിന് സമീപം പയറുമൂട് സർവീസ് റോഡിലായിരുന്നു അപകടം.
വിഴിഞ്ഞം അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി ഡ്രൈവറെ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുതലപ്പൊഴിയിൽ കരിങ്കല്ല് ഇറക്കിയശേഷം തിരികെ തമിഴ്നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്ന് അഗ്നിരക്ഷാസേനാധികൃതർ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. കൂറ്റൻ ക്രെയിനെത്തിച്ചായിരുന്നു മറിഞ്ഞ ലോറി നിവർത്തിയത്.
Content Highlights: lorry lost control overturned in vizhinjam
Published: 10 Jan 2026, 10:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented