മല്ലപ്പള്ളി (കോട്ടയം): മല്ലപ്പള്ളിയിൽ സ്വകാര്യ സൂപ്പർ മാർക്കറ്റിലേക്ക് വന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം. പരിയാരം മല്ലപ്പള്ളി റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപമുള്ള കൊടും വളവിൽ ഞായറാഴ്ച രാവിലെ പത്തുമണിക്കായിരുന്നു സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.
ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി പാലത്തിൻ്റെ സംരക്ഷണ കെട്ടും കമ്പിവേലിയും തകർത്ത് ആറ് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറേയും രണ്ട് ചുമട്ട് തൊഴിലാളികളെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു അധ്യാപകൻ മരിച്ചിരുന്നു.
Content Highlights: lorry accident in mallappally
Published: 20 Apr 2025, 01:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented