തിരുവനന്തപുരം: തദ്ദേശവാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് രാജ്ഭവന്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. ഓര്‍ഡിനന്‍സ് പരിഗണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. ജനസംഖ്യാടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. മന്ത്രിസഭ അംഗീകരിച്ച കരട് ഗവര്‍ണറുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്യാനായിരുന്നു നീക്കം.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് അംഗീകരിച്ചാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അധ്യക്ഷനായ സമിതി വാര്‍ഡ് പുനര്‍നിര്‍ണയത്തിനുള്ള മാര്‍ഗരേഖ തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ നടത്തുന്ന വാര്‍ഡ് വിഭജനത്തിന് വിദഗ്ധസമിതി അംഗീകാരം നല്‍കണം.
അതേസമയം, വാര്‍ഡ് പുനര്‍നിര്‍ണയം സംബന്ധിച്ച് ഏകപക്ഷീയ തീരുമാനമാണ് സര്‍ക്കാരില്‍നിന്നുണ്ടായതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. കൗശലം കാണിക്കാനുള്ള വഴിയാണ് സര്‍ക്കാര്‍ തുറന്നുവെക്കുന്നതെങ്കില്‍ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചിരുന്നു.
2011-ലെ സെന്‍സസ് പ്രകാരം 2015-ല്‍ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കേണ്ടതായിരുന്നെങ്കിലും ഏതാനും തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമേ വിഭജനം നടത്തിയിരുന്നുള്ളൂ. 2020-ല്‍ വാര്‍ഡ് വിഭജനനടപടി തുടങ്ങിയെങ്കിലും കോവിഡ് കാരണം ഉപേക്ഷിച്ചു. ഇതിനിടെ ജനസംഖ്യയിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് ചിലയിടത്ത് നാലുവാര്‍ഡുവരെ വര്‍ധിച്ചേക്കുമെന്നു കരുതുന്നത്.
Content Highlights: Governor Arif Mohammed Khan returned local self government ward delimitation ordinance
Published: 22 May 2024, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented