അതിരപ്പിള്ളി: പഞ്ചായത്ത് രണ്ടാം വാർഡിലെ വെട്ടിക്കുഴി ഭാഗത്ത് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. പത്തുമിനിറ്റിനുള്ളിൽ കൂടിന്റെ ഇരുമ്പുകമ്പികൾ തകർത്ത് പുലി രക്ഷപ്പെട്ടു. കൂട്ടിലുണ്ടായിരുന്ന അൻപതോളം കോഴികളെ കൊന്നു. ചിലതിനെ തിന്നു.
പുലിയെ കണ്ടുപേടിച്ച് കോഴികൾ ചത്തിട്ടുമുണ്ട്. പണ്ടാരംപാറ ചക്കാലയ്ക്കൽ റോയിയുടെ വീട്ടിലെ കോഴിക്കൂട് തകർത്താണ് പുലി അകത്തുകയറിയത്. പിന്നീട് പുറത്തിറങ്ങാനാകാതെ കുടുങ്ങുകയായിരുന്നു.
ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കോഴികളുടെ കരച്ചിൽ കേട്ട് റോയ് കൂടിന്റെ അടുത്തെത്തി ടോർച്ച് തെളിച്ച് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയത് കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിച്ചു.
സമീപത്ത് പട്രോളിങ്ങിലായിരുന്ന വനപാലകർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തിയെങ്കിലും അവരെത്തുംമുൻപ് കൂടിന്റെ മറുവശം തകർത്ത് പുലി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം റോയിയുടെ വീടിന് സമീപം താമസിക്കുന്ന ആച്ചാണ്ടി യാക്കോബിന്റെ വളർത്തുനായയെ പുലി പിടിച്ചിരുന്നു.
സംഭവത്തെത്തുടർന്ന് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അനൂപ് അറിയിച്ചു.
Content Highlights: Leopard trapped inside a chicken coop in Vettikuzhi, Athirappilly., The predator killed 50 chickens before escaping by breaking iron bars., Previous incident reported involving a pet dog in the same vicinity., Forest officials have begun procedures to install traps to capture the leopard.
Published: 22 Jun 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented