തൃശൂര്‍: കുതിരാന്‍ തുരങ്കത്തിനുള്ളില്‍ ചോര്‍ച്ച. പാലക്കാട് ഭാഗത്ത് നിന്നും തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തിനകത്താണ് വെള്ളം ഒലിച്ചിറങ്ങുന്നത്.  ഒരു ഭാഗത്ത് നിന്നും ശക്തമായി വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്. 

To advertise here,

പൈപ്പുകളിലുണ്ടായ ലീക്ക് മൂലമാണ് വെള്ളം ഇറങ്ങുന്നതെന്നാണ് തുരങ്കത്തിന്റെ നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. നാട്ടുകാരും ഇതുവഴി യാത്ര ചെയ്യുന്നവരും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ചരക്കുലോറികളും യാത്ര വാഹനങ്ങളും ഉള്‍പ്പെടെ ധാരാളം വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലാണ് നിലവില്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നത്.