കോഴിക്കോട്: ആദ്യഭാര്യയുടെ സ്ഥലത്ത് മുസ്‌ലിംപള്ളിയുണ്ടെന്ന് കളവുപറഞ്ഞ് പി.വി. അൻവർ എം.എൽ.എ. ഭൂപരിഷ്കരണനിയമത്തിൽ ഇളവുനേടിയതായി മലപ്പുറം ജില്ലാ വിവരാവകാശക്കൂട്ടായ്മ കോ-ഓർഡിനേറ്റർ ചേലേമ്പ്ര സ്വദേശി കെ.വി. ഷാജി പത്രസമ്മേളനത്തിൽ ആരോപിച്ചു.
പള്ളിക്കായി വഖഫ് ചെയ്ത സ്ഥലത്ത് മാത്രമാണ് മുസ്‌ലിംപള്ളികൾ നിർമിക്കുക. സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പള്ളി നിർമിക്കാറില്ല. മതവിശ്വാസത്തെ ഭൂപരിഷ്കരണനിയമത്തിൽനിന്ന് രക്ഷനേടാൻ ദുരുപയോഗംചെയ്ത പി.വി. അൻവറിനെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരകമണ്ണ വില്ലേജിൽ അൻവറിന്റെ ആദ്യഭാര്യയുടെ ഉടമസ്ഥതയിലുള്ള 18.78 സെന്റ് സ്ഥലത്ത് മുസ്‌ലിംപള്ളിയും പീടികമുറിയുമുണ്ടെന്നുപറഞ്ഞാണ് നിയമത്തിൽ ഇളവനുവദിച്ച് താമരശ്ശേരി ലാൻഡ് ബോർഡ് ഉത്തരവിട്ടത്. എന്നാൽ, പിന്നീട് ഭൂപരിഷ്കരണനിയമം ലംഘിച്ച് കൈവശംവെക്കുന്ന 6.24 ഏക്കർ മിച്ചഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശ്ശേരി ലാൻഡ് ബോർഡ് ഉത്തരവിട്ടിരുന്നു.
പി.വി. അൻവറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് പരാതിനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Land Reforms Act Relief mosque kv shaji PV Anvar MLA
Published: 30 Nov 2023, 07:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented