വണ്ണപ്പുറം: ജോലികഴിഞ്ഞ് ഓട്ടോറിക്ഷയിൽ മടങ്ങിയ യുവതിയെ, വീട്ടിൽ ഇറക്കിയില്ല. ഡ്രൈവർ വാഹനം വീണ്ടും മുന്നോട്ടുകൊണ്ടുപോയി. യുവതി പലതവണ ആവശ്യപ്പെട്ടിട്ടും വാഹനം നിർത്തിയില്ല. ഇതോടെ ഓട്ടോയിൽനിന്ന് ചാടിയ യുവതിക്ക് വീണ് പരിക്കേറ്റു. സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ കാനാപ്പറമ്പിൽ ഷാജി (48)ക്ക് എതിരേ പോലീസ് കേസെടുത്തു.

To advertise here,

വണ്ണപ്പുറം ടൗണിൽ പ്രവർത്തിക്കുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഇവർ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങിയത്. വീണ് പരിക്കേറ്റ യുവതിയെ കാളിയാർ പോലീസ് വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സാരമായ പരിക്കുള്ളതിനാൽ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

യുവതിയുടെ കൈയ്ക്കും തലയ്ക്കുമാണ് പരിക്ക്. ഒരു വിരൽ പൊട്ടി.