കോഴിക്കോട്: തിരുവമ്പാടിക്ക് സമീപം ആനക്കാംപൊയിലിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. പുത്തൻപുരയിൽ ഷിജു, ഭാര്യ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിലെ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്.

To advertise here,

തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലിസ്ഥലത്ത് കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.