മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റോഡിൽ നിയന്ത്രണംവിട്ട ബസ് ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

To advertise here,

ബസ് റോഡിലൂടെ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് മറിയുകയും ഡിവൈഡറിന് മുകളിലേക്ക് വീണ്ട് രണ്ടായി മുറിയുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. കുറ്റിപ്പുറം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് ബൈക്ക് യാത്രികർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. 

കോഴിക്കോട്ട്നിന്ന് തൃശ്ശൂരിലേക്ക് പോയ ബസ് ആണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശം സ്ഥിരം അപകടമേഖലയാണെന്നാണ് നാട്ടുകാർ പറയുന്നത്.