പി.കെ ഫിറോസിനും മുസ്ലിം ലീഗിനുമെതിരേ വീണ്ടും ആരോപണങ്ങളുയര്‍ത്തി കെ.ടി ജലീല്‍. തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡണ്ട് സുഹൈല്‍ തച്ചൊറൊടിയെ സസ്‌പെന്റ് ചെയ്തത് എന്തിനാണെന്നും തന്റെ കാറില്‍ നിന്നാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്ന് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറയുമ്പോള്‍ സുഹൈലിനെ സ്ഥാനത്തു നിന്ന് നീക്കിയത് എന്തിനാണെന്നും കെ.ടി ജലീല്‍ ചോദിക്കുന്നു. 'കാല്‍കാശിന് വകയില്ലാത്തവന്‍ നാട്ടിലിരുന്ന് അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മാന്ത്രിക വിദ്യയും, നിരവധി ബിസിനസുകളില്‍ പങ്കാളിയായി ലക്ഷപ്രഭുവായ കഥയും പറയാന്‍ ഒക്ടോബര്‍ 3-ന് വെള്ളിയാഴ്ച കുന്ദമംഗലത്തും വരുന്നുണ്ട്. യുദ്ധം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ'- കെ.ടി ജലീല്‍ ഫേസ് ബുക്കില്‍ കുറിച്ചു.
സുഹൈല്‍ സ്പീക്കര്‍ ഫോണില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും കെ.ടി ജലീലിനെ വിളിച്ചിരുന്നുവെന്നും കൂട്ടത്തില്‍ ഒരാള്‍ തന്റെ വാട്‌സാപ്പില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് ആ വോയ്‌സ് ക്ലിപ്പ് പ്രാദേശിക ലീഗ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായതെന്നും ജലീല്‍. ആ കാരണത്താലാണ് പേരിലാണ് സുഹൈലിനെ പുറത്താക്കിയത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ 25-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരൂര്‍ ബസ്സ്റ്റാന്റില്‍ വെച്ച് പറയുമെന്നും കെ.ടി ജലീലിന്റെ ഫേസ് ബുക് പോസ്റ്റ്.
കെ.ടി ജലീലിന്റെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
'യുദ്ധം' അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ...
തിരുവേഗപ്പുറ പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡണ്ട് സുഹൈല്‍ തച്ചൊറൊടിയെ സസ്‌പെന്റ് ചെയ്തത് എന്തിനാണ്? എന്റെ കാറില്‍ നിന്നാണ് ഫോണ്‍ സംഭാഷണം ചോര്‍ന്നതെന്നാണ് യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി വീമ്പു പറഞ്ഞത്. എന്റെ കാറില്‍ നിന്ന് ചോര്‍ന്നതിന് സുഹൈലിനെ സ്ഥാനത്തു നിന്ന് നീക്കിയത് എന്തിനാണാവോ? സുഹൈല്‍ സ്പീക്കര്‍ ഫോണില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് എനിക്കു വിളിച്ചു. കൂട്ടത്തില്‍ ഒരാള്‍ തന്റെ വാട്‌സപ്പില്‍ ഞങ്ങളുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു. ആ വോയ്‌സ് ക്ലിപ്പ് പ്രാദേശിക ലീഗ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. അതിന്റെ പേരിലാണ് സുഹൈലിനെ പുറത്താക്കിയത്. ബാക്കി 25-ാം തിയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് തിരൂര്‍ ബസ്റ്റാന്റില്‍ പറയാം.
കാല്‍കാശിന് വകയില്ലാത്തവന്‍ നാട്ടിലിരുന്ന് അഞ്ചേകാല്‍ ലക്ഷം രൂപ ശമ്പളം വാങ്ങുന്ന മാന്ത്രിക വിദ്യയും, നിരവധി ബിസിനസുകളില്‍ പങ്കാളിയായി ലക്ഷപ്രഭുവായ കഥയും പറയാന്‍ ഒക്ടോബര്‍ 3-ന് വെള്ളിയാഴ്ച കുന്ദമംഗലത്തും വരുന്നുണ്ട്. യുദ്ധം അവസാനിച്ചിട്ടില്ല. തുടങ്ങിയിട്ടേയുള്ളൂ.
1) ഫിറോസിന് UAE യില്‍ Fortune House General Trading LLC എന്ന കമ്പനില്‍ Sales Manager ആയി വിസയുണ്ട്. (ഫിറോസ് ശരിവെച്ചു)
2) അഞ്ചേകാല്‍ ലക്ഷം രൂപയാണ് നാട്ടിലിരുന്ന് അദ്ദേഹം കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതിന് വേതനം പറ്റുന്നത്. (ഫിറോസ് ശരിവെച്ചു)
3) കൊപ്പത്തെ 'Yummy Fried Chicken' എന്ന സ്ഥാപനത്തില്‍ തനിക്ക് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്. (ഫിറോസ് ശരിവെച്ചു)
4) തിരുനാവായ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്ന അഷ്‌കര്‍ ഫിറോസിന്റെ ബിസിനസ് പങ്കാളിയാണ്. (ഫിറോസ് ശരിവെച്ചു)
5) കോഴിക്കോട് ഹൈലൈറ്റ് മാളിലെ 'Yummy Fried Chicken' എന്ന സ്ഥാപനം ഫിറോസിന്റെതാണ്. (ഫിറോസ് ശരിവെച്ചു)
6) കോഴിക്കോട്ടെ Bluefin Travels ഫിറോസിന്റേതാണ്. (ഫിറോസ് സമ്മതിച്ചു)
7) കോഴിക്കോട്ടെ 'Bluefin Villa Project' ഫിറോസിന്റേതാണ്. (ഫിറോസ് സമ്മതിച്ചു)
8) ദുബായിലെ 'Bluefin Tourism LLC' എന്ന കമ്പനിയില്‍ ഫിറോസിന് പങ്കാളിത്തമുണ്ട്. (ഫിറോസ് നിഷേധിച്ചിട്ടില്ല)
9) 'Bluefin Property Care' എന്ന സ്ഥാപനത്തില്‍ ഫിറോസിന് പാര്‍ട്ട്ണര്‍ഷിപ്പുണ്ട്.
(ഫിറോസ് നിഷേധിച്ചിട്ടില്ല)
10) കത്വ-ഉന്നോവ ഫണ്ടിന്റെ നിജസ്ഥിതിയില്‍ ഇനിയും വ്യക്തത വരുത്തിയിട്ടില്ല. ബാങ്ക് അക്കൗണ്ട് മുഖേനയല്ലാതെ മലപ്പുറം ജില്ലയില്‍ നിന്നടക്കം മണ്ഡലം ഭാരവാഹികളില്‍ നിന്ന് നേരിട്ട് സ്വരൂപിച്ച പണം എന്തു ചെയ്തു?
11) 'ദോത്തി ചാലഞ്ചില്‍ എത്ര രൂപക്കാണ് രാംരാജില്‍ നിന്ന് 2,72,000 തുണികള്‍ വാങ്ങിയത്? എത്ര രൂപയാണ് മൊത്തം യൂത്ത് ലീഗ് കമ്മിറ്റിക്ക് കിട്ടിയത്? ഫിറോസ് അവതരിപ്പിച്ച കണക്കില്‍ രണ്ട് കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ കുറവുള്ളതായി യൂത്ത്‌ലീഗ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പോലും കട്ടായം പറയുന്നുണ്ട്. രാംരാജില്‍ നിന്ന് കിട്ടിയ ബില്ല് പുറത്തു കാണിക്കാന്‍ ഫിറോസിന് എന്താണ് മടി?
11) കുറ്റ്യാടി തൊട്ടില്‍പ്പാലത്തുകാരന്‍ 'മൊട്ട'യെ ഫിറോസ് അറിയുമോ? അദ്ദേഹമിപ്പോള്‍ എവിടെയാണ്? (ഫിറോസിനോടുള്ള പുതിയ ചോദ്യം)
12) കുറ്റ്യാടി തൊട്ടില്‍പാലത്തെ ഹുസൈനുമായി ഫിറോസിന് എന്തെങ്കിലും ബിസിനസ് പാര്‍ട്ട്ണര്‍ഷിപ്പ് ഉണ്ടോ?
(ഫിറോസിനോടുള്ള പുതിയ ചോദ്യം)
ഈ ചോദ്യങ്ങള്‍ക്കെല്ലാം നാട്ടുകാരോട് മറുപടി പറഞ്ഞില്ലെങ്കിലും ED-യോടും ഇന്‍കംടാക്‌സുകാരോടും, GST-ക്കാരോടും, ബാംഗ്ലൂരിലെ നാര്‍ക്കോട്ടിക്ക് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയോടും മറുപടി പറയുക തന്നെ വേണ്ടി വരും. കാത്തിരിക്കുക.
യൂത്ത് ലീഗ് എന്നെ രാജി വെപ്പിച്ചുവെന്ന അവകാശവാദ കഥയിലെ നായകന്‍ ലോകായുക്താ സിറിയക് ജോസഫിന്റെ ഐസ്‌ക്രീം ബന്ധമുള്‍പ്പടെ രണ്ട് പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ട സംഭവമടക്കം, ആ പെണ്‍കുട്ടികള്‍ ഇറങ്ങിയോടിയ കെട്ടിടത്തിലെ പാറാവുകാരായ രണ്ടുപേര്‍ ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെട്ടതുള്‍പ്പടെ വിശദീകരിക്കുന്നുണ്ട്. സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ക്ക് തിരൂരിലേക്കും കുന്ദമംഗലത്തേക്കും സ്വാഗതം.
Content Highlights: KT Jaleel allegation against PK Firos and Muslim League
Published: 22 Sept 2025, 11:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented