മലപ്പുറം : യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ രണ്ടു കമ്പനികളെക്കുറിച്ചുകൂടി വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ കെ.ടി. ജലീൽ എംഎൽഎ. സിപിഎം മലപ്പുറത്ത്‌ നടത്തിയ സീതാറാം യെച്ചൂരി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അടുത്തദിവസം വിവരങ്ങൾ പുറത്തുവിടും. കടലാസ് കമ്പനികൾ രൂപവത്കരിച്ച് ഹവാലയും റിവേഴ്‌സ് ഹവാലയുമാണ് നടത്തുന്നതെന്ന സംശയം ബലപ്പെടുകയാണ്.

സാമ്പത്തികത്തട്ടിപ്പ് നടത്തുന്നതിനെതിരേയാണ് മതസംഘടനകൾ ലീഗിനെ ഉപദേശിക്കേണ്ടതെന്നും ജലീൽ പറഞ്ഞു.

മുസ്‌ലിംലീഗ് നേതാക്കൾ സാമ്പത്തികത്തട്ടിപ്പ് നടത്തുന്നത് സ്വന്തം പ്രവർത്തകർക്കിടയിലാണ്. പലവിധ കമ്പനികൾ രൂപവത്‌കരിച്ച് നിക്ഷേപം സ്വീകരിച്ചാണ് പ്രവർത്തകരെ വഞ്ചിക്കുന്നത്.

പരാതിയുമായെത്തുന്ന പ്രവർത്തകരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ്. പാണക്കാട് കുടുംബത്തെ ഉപയോഗിച്ചാണ് ഒരു വിഭാഗം നേതാക്കൾ പണമുണ്ടാക്കുന്നത്. ഇത്തരം കറക്കുകമ്പനികളുടെ ചെയർമാൻ സ്ഥാനത്തുനിന്ന് പാണക്കാട് കുടുംബാംഗങ്ങൾ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒ. സഹദേവൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ഇ. ജയൻ, കെ.പി. ഫൈസൽ, ജോയ് ജോൺ എന്നിവർ പ്രസംഗിച്ചു.