തിരുവനന്തപുരം: വെഞ്ഞാറമ്മൂടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കയറിയിറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയുടെ കൈയറ്റു. നാഗരുകുഴി സ്വദേശി ഫാത്തിമ (19) യുടെ കൈയാണ് അറ്റുപോയത്.
വെഞ്ഞാറമ്മൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജങ്ഷന് സമീപത്ത് വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫാത്തിമയും കുറ്റിമൂട് സ്വദേശിനിയായ സഹപാഠി ഷബാന (19)യും പഠനം കഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതേ ദിശയിൽ നിന്ന് പിറകിലൂടെ എത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് മറികടക്കാൻ ശ്രമിക്കവെ ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് വാഹനത്തിനു പിറകിലിരുന്ന ഫാത്തിമ തെറിച്ചു വീഴുകയും കൈയിലൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു.
ഉടൻതന്നെ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ഇരുവരേയും നാട്ടുകാർ ചേർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാത്തിമയുടെ കൈ തുന്നിച്ചേർക്കുന്നതിനായി സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഷബാനയും ഫാത്തിമയും വെഞ്ഞാറമ്മൂടിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിലെ എംഎൽടി വിദ്യാർഥിനികളാണ്.
ഷബാനയായിരുന്നു ഇരുചക്ര വാഹനം ഓടിച്ചിരുന്നത്. വെഞ്ഞാറമ്മൂട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Content Highlights: KSRTC Swift Bus Accident: Young Student Loses Arm
Published: 24 Nov 2025, 08:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented