
വടകര: സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയെന്നും ഇനി ഹാജരാകാൻ നിർദേശിച്ചിട്ടില്ലെന്നും ഹരിഹരൻ പറഞ്ഞു.
താൻ പറഞ്ഞതിൽ നിയമപരമായി തെറ്റില്ല. രാഷ്ട്രീയമായി തെറ്റുള്ളത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ അലങ്കാരങ്ങളും ഉപമകളും സ്വാഭാവികമാണെന്നും രാഷ്ട്രീയ തെറ്റ് മനസിലാക്കി തിരുത്തിയെന്നും ഹരിഹരൻ പറഞ്ഞു. ഖേദപ്രകടനത്തിൽ തൃപ്തിവരാത്തവരാണ് പരാതി നൽകിയത്. വീടിന് നേരെ ഉണ്ടായ ബോംബേറിൽ ഇത് വരെ ആരേയും പിടിച്ചില്ല. എന്ത് കൊണ്ട് അറസ്റ്റ് ഉണ്ടായില്ലെന്നും അദ്ദേഹം ചോദിച്ചു.
തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നു. മാധ്യമ പ്രവർത്തകർ പുനഃപരിശോധന നടത്തണമെന്നും പീഡന കേസിലെ പ്രതിയെ പോലെ ചിത്രീകരിച്ചുവെന്നും ഹരിഹരൻ പറഞ്ഞു. 'പാർട്ടി പിന്തുണയുണ്ട്. ഞാൻ പാർട്ടിക്കൊപ്പമുണ്ട്. പാർട്ടി എനിക്കൊപ്പമുണ്ട്'. - ഹരിഹരൻ കൂട്ടിച്ചേർത്തു.
വടകരയില്‍ നടന്ന യു.ഡി.എഫ്. പരിപാടിക്കിടെ ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. പ്രസ്താവനയില്‍ ഹരിഹരന്‍ മാപ്പു പറഞ്ഞെങ്കിലും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെ.കെ. ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. 'സി.പി.എം. വര്‍ഗീയതയ്ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യു.ഡി.എഫ് വടകരയില്‍ നടത്തിയ ക്യാംപയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.
Content Highlights: ks hariharans statement police arrested
Published: 17 May 2024, 12:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented