കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. ആർക്കും പരിക്കില്ല. ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടം.
വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്. കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.
തിങ്കളാഴ്ച വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് അടർന്ന് വീണ് നാലുപേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു കെട്ടിടത്തിന്റെ സ്ലാബ് കൂടി അടർന്നുവീണത്.
Content Highlights: Kozhikode Building Collapse: Another Slab Incident Raises Safety Concerns in Valiyangaadi
Published: 25 Feb 2026, 12:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented