കോഴിക്കോട്: ചക്കയിടാൻ പ്ലാവിൽ കയറിയ ആൾ വീണ് മരിച്ചു. താമരശ്ശേരി അടിവാരം മുപ്പതേക്കറിൽ താമസിക്കുന്ന കാസർകോട് സ്വദേശി ഇബ്രാഹിം ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.
ഏറെനാളായി താമരശ്ശേരിയിൽ താമസക്കാരനാണ് ഇബ്രാഹിം. ബുധനാഴ്ച രാവിലെയാണ് ചക്കയിടാനായി താമസസ്ഥലത്തിന് സമീപത്തെ സുഹൃത്തിന്റെ പറമ്പിലെ പ്ലാവിൽ കയറിയത്. ഏണി ഉപയോഗിച്ച് പ്ലാവിൽകയറിയ ഇബ്രാഹിം പിന്നാലെ പിടിവിട്ട് പ്ലാവിൽനിന്ന് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കാസർകോട്ടുനിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും.
Content Highlights: Fatal accident involving a middle-aged man in Thamarassery, Kozhikode., Incident occurred while attempting to harvest jackfruit. Medical intervention at Kozhikode Medical College proved unsuccessful., Authorities are coordinating with family members for body handover.
Published: 01 Apr 2026, 04:31 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented