
കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നും, പ്രതിപക്ഷ നേതാവ് പറഞ്ഞാൽ അത് വഖഫ് ഭൂമി അല്ലാതാകില്ലെന്നുമുള്ള കെ.എം. ഷാജിയുടെ നിലപാടിനെ പിന്തുണച്ച് കോഴിക്കോട്ടെ മുസ്ലീംലീഗ് സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ. കെ.എം. ഷാജിയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്ററുകൾക്കൊപ്പം കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചും പോസ്റ്ററുകളുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. ബാഫഖി സ്റ്റഡി സർക്കിളിന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിട്ടുളളത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് പറയാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയ ലീഗ് നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും വഖഫ് സ്വത്ത് കയ്യേറിയവരേയും അതിന് കൂട്ടുനിന്നവരേയും തിരിച്ചറിയാം എന്നും പോസ്റ്ററുകളിൽ ഉണ്ട്. വഖഫ് വിഷയത്തിൽ പരസ്യപ്രസ്താവന വേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ വിലക്കിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാത്രിയോടെ കോഴിക്കോട് നഗരത്തിൽ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയ പാർട്ടി നേതാവിനെ പുറത്താക്കുക, ആദർശം പറയുന്നവരെ വിലക്കുന്നവർക്ക് തെറ്റി, മുനവറലി തങ്ങളെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ', തുടങ്ങി നിരവധി പോസ്റ്ററുകളാണ് ലീഗ് ഹൗസിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് മുനവറലി തങ്ങൾ
മുനമ്പം വിഷയത്തിൽ ലീഗ് ഹൗസിന് മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പാർട്ടി വിരുദ്ധ പ്രവർത്തനമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങൾ. പോസ്റ്ററുകൾ ഒട്ടിച്ചവർ ആരായാലും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മുസ്ലീം ലീഗിന്റെ നിലപാട് പറയാൻ പാർട്ടി ആരെയും ഏൽപ്പിച്ചിട്ടില്ല. മുനമ്പം വിഷയത്തിൽ മുസ്ലീം ലീഗിന്റെ നിലപാട് സംസ്ഥാന സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്', പോസ്റ്റർ ഒട്ടിച്ചവരെ കണ്ടെത്തി നടപടി എടുക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു.
Content Highlights: Posters supporting KM Shaji`s stance on the Munambam Waqf land issue appear in Kozhikode
Published: 11 Dec 2024, 10:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented