കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച എട്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാനക്കാർ പിടിയിൽ. അജിത് നായക്, ലക്ഷ്മൺ നായക് എന്നിവരാണ് വടകരയിൽ അറസ്റ്റിലായത്. ഒറീസ സ്വദേശികളാണ് പിടിയിലായവർ. ചെന്നൈ-മംഗളൂരു മെയിലിൽ വടകര എത്തിയപ്പോഴാണ് ആർപിഎഫും എക്സൈസും ചേർന്ന് പിടിച്ചത്. കേരളത്തിൽ കഞ്ചാവ് വിതരണം നടത്തുന്നവരാണ് പ്രതികൾ. 

To advertise here,