കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ തീപിടിച്ച കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് നേരത്തേ കണ്ടെത്തിയിരുന്നതായി അഗ്നിരക്ഷാ സേന. നാല് വര്‍ഷം മുമ്പ് ബീച്ച് ഫയര്‍ ഫോഴ്സ് നടത്തിയ ഫയര്‍ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരം 4.45-ഓടെ പുതിയ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സിലെ മുകള്‍നിലയില്‍ തീ പടര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയത്.
സംഭവത്തിന് പിന്നാലെ മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലെ തീപിടിച്ച കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളെ ചൊല്ലി ആശങ്കകളും പരാതികളും ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ന് അഗ്നിരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്ന് നാലുവര്‍ഷം മുമ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നതായാണ് പുറത്തുവരുന്ന വിവരം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് വിവരം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
കെട്ടിടത്തിന് അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ല എന്ന് കാണിച്ച് കെട്ടിട ഉടമയായ കോഴിക്കോട് കോര്‍പ്പറേഷനും കെട്ടിട നടത്തിപ്പുകാരായ കട ഉടമയ്ക്കും നോട്ടീസ് നല്‍കിയിരുന്നു. 2020-21 വര്‍ഷം നടത്തിയ ഓഡിറ്റിങ്ങിലാണ് ഇക്കാര്യം കണ്ടെത്തിയത്. അപകടം നടന്ന ശേഷം അഗ്നിരക്ഷാ സേന നടത്തിയ പരിശോധനയിലും സമാനമായ വീഴ്ച കണ്ടെത്തിയിട്ടുണ്ട്.
Content Highlights: building lacked fire safety equipments said fire and rescue department on kozhikode fire accident
Published: 19 May 2025, 05:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented