കോഴിക്കോട്: നടുറോഡിൽ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാർഥികളും. പിവിഎസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘർഷം. ഹോണടിച്ചതുമായി ബന്ധപ്പെട്ട് തലേന്നുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഗ്യാലക്‌സി എന്ന ബസ്സാണ് കുട്ടികൾ തടഞ്ഞത്. സംഭവത്തിൽ ബസ് ജീവനക്കാർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു.
വ്യഴാഴ്ചയും കുട്ടികളും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പത്താംക്ലാസ് പ്ലസ് ടു വിദ്യാർഥികളും ജീവനക്കാരും തമ്മിലായിരുന്നു സംഘർഷം.
അക്രമത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് പെരുമണ്ണ റൂട്ടിൽ ബസ്സ് ജീവനക്കാരുടെ പണി മുടക്ക് പ്രഖ്യാപിച്ചു. ബസ് ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: Bus staff and students clash near PVS Hospital in Kozhikode over boarding students. Galaxy bus involved. Strike announced on Perumanna route.
Published: 31 Oct 2025, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented