
കോട്ടയം: നഴ്സിങ് കോളേജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി വിവിധ സംഘടനകൾ. പ്രതിഷേധം സംഘർഷത്തിലേയ്ക്ക് നീങ്ങിയതോടെയാണ് പോലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചത്.
എഐഎസ്എഫിന്റേയും എഐവൈഎഫിന്റെയും നേതൃത്വത്തില്‍ സംയുക്തമായണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പോലീസ് ബാരിക്കേഡുപയോഗിച്ച് മാര്‍ച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഈ സമയത്ത് ബിജെപിയുടെ മാര്‍ച്ച് സ്ഥലത്തെത്തിയതോടെ എല്ലാ സംഘടനാ പ്രവര്‍ത്തകരും ഒന്നിച്ചുചേര്‍ന്ന് ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി.
ബിജെപി പ്രവര്‍ത്തകരുടെ മാര്‍ച്ചിന് നേരെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍, പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ആകെ മൂന്നുതവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
വെള്ളിയാഴ്ച എബിവിപി, കെഎസ്‌യു, എസ്എഫ്‌ഐ എന്നീ സംഘടനകളും സമാനമായ രീതിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരെയെല്ലാം കഴിഞ്ഞദിവസം അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ക്രൂരമായ റാഗിങ് നടന്ന സംഭവത്തില്‍ കൂടുതല്‍ നടപടി വേണമെന്നും കോളേജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആരോപിച്ചാണ് പ്രതിഷേധ മാര്‍ച്ചുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
Content Highlights: Kottayam Nursing College Protest: Police Use Water Cannons
Published: 15 Feb 2025, 01:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented