കോട്ടയം: കാഞ്ഞിരപ്പള്ളി കുളപ്പുറത്ത് വീട്ടമ്മയേയും യുവാവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടമ്മയെ കഴുത്തറുത്ത നിലയിലും യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മോർക്കോലിൽ ഷേർലി മാത്യു (45)വിനെയാണ് കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവ് കോട്ടയം സ്വദേശിയാണന്ന് സംശയിക്കുന്നു.
വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേയ്‌സിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
വീട് പോലീസ് സീൽ ചെയ്തിരിക്കുകയാണ്. സയന്റിഫിക് വിദഗ്ധർ എത്തിയ ശേഷം വീട് തുറന്ന് പരിശോധന നടത്തും.
Content Highlights: Tragic discovery in Kanjirappally, Kottayam: Housewife & youth found deceased in their home. Police investigating circumstances. Read for details.
Published: 12 Jan 2026, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented