
പത്തനംതിട്ട: കോന്നിയിലെ തിരഞ്ഞെടുപ്പ് വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ചോദ്യംചോദിച്ച നാട്ടുകാരനോട് ‘അത് വീട്ടിൽ പോയി ചോദിച്ചാൽ മതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത് വിമർശനങ്ങൾക്ക് വഴിതുറന്നിരുന്നു. ചോദ്യംചോദിച്ചത് സദസ്സിലുണ്ടായിരുന്ന പാർട്ടി അനുഭാവി കൂടിയായ ദാസ് പി. ജോർജ് ആയിരുന്നു. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്നായിരുന്നു ദാസിന് അറിയേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ തനിക്ക് തെല്ലും പ്രയാസമില്ലെന്നാണ് ചോദ്യം ചോദിച്ച ദാസ് പി. ജോർജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചത്. തന്റെ കുടുംബം ഒരു കമ്മ്യൂണിസ്റ്റ് കുടുംബമാണെന്നും മുഖ്യമന്ത്രി അക്കമിട്ട് നിരത്തിയ വികസന കാര്യങ്ങളിലുള്ള ആവേശംകൊണ്ടാണ് ചോദ്യം ചോദിക്കാൻ മുതിർന്നതെന്നും അദ്ദേഹം പറഞ്ഞു. സദസ്സിന്റെ മുൻനിരയിൽ ഇരുന്നാണ് താൻ ചോദ്യം ഉന്നയിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഖ്യമന്ത്രി പറഞ്ഞത് തന്റെ തെറ്റ് ചൂണ്ടിക്കാണിക്കാനാണെന്നാണ് ദാസ് വിശ്വസിക്കുന്നത്. ഒരു പൊതുവേദിയിൽ ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കുകയറി തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും അത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും അദ്ദേഹം സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷം അദ്ദേഹം അവിടെ തന്നെ ഇരുന്ന് പ്രസംഗം പൂർണമായും കേൾക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പാർട്ടിക്കാരോ മറ്റാരെങ്കിലുമോ തന്നെ ഭീഷണിപ്പെടുത്തുകയോ സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും ദാസ് കൂട്ടിച്ചേർത്തു.
Content Highlights: Read the exclusive reaction of Das P George, who questioned CM Pinarayi Vijayan at a Konni election rally.
Published: 24 Mar 2026, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented