ഓച്ചിറ (കൊല്ലം): അമ്മയെയും മകനെയും തീവണ്ടിതട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി വേങ്ങ, പ്രണവത്തില്‍ വസന്ത (68) മകന്‍ ശ്യാം (48) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ഓച്ചിറ റെയില്‍വേ സ്‌റ്റേഷന് സമീപം ജനശതാബ്ദി എക്‌സപ്രസ് ഇടിച്ചാണ് മരിച്ചത്. സംഭവം ആത്മഹത്യയാണെന്നും കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നും പോലീസ് പറയുന്നു.
ശ്യാമും ഭാര്യ പ്രമീളയും തമ്മിലുണ്ടായ വഴക്കിനെത്തുടര്‍ന്ന് പ്രമീള ശാസ്താംകോട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി ശനിയാഴ്ച രാവിലെ ഇരുവരും സ്റ്റേഷനില്‍ എത്തണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. പ്രമീള പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ശ്യാം എത്തിയിരുന്നില്ല. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ശ്യാമിനെയും അമ്മയെയും തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ശ്രീലക്ഷ്മി, വിഷ്ണു എന്നിവരാണ് ശ്യാമിന്റെ മക്കള്‍. രജനി, രജിത എന്നിവരാണ് വസന്തയുടെ മറ്റു മക്കള്‍. ഓച്ചിറ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: A mother and son died after being hit by a train in Ochira. Police suspect suicide
Published: 06 Sept 2025, 07:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented