കൊല്ലം: ഹൃദയഭേദകമായൊരു ദുരന്തവാർത്ത കേട്ടാണ് ഓച്ചിറക്കാരുടെ ഉത്രാടപ്പുലരി പിറന്നത്. കൊല്ലം തേവലക്കര സ്വദേശി പ്രിൻസും രണ്ട് മക്കളുമാണ് വാഹനാപകടത്തിൽ മരിച്ചത് വ്യാഴാഴ്ച പുലർച്ചെയാണ്. ഭാര്യയും ഒരു മൂത്ത മകളും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ബന്ധുവിനെ വിമാനത്താവളത്തിലാക്കിയശേഷമുള്ള അവരുടെ മടക്കയാത്രയാണ് അവസാനയാത്രയായത്. പുലര്‍ച്ചെ 3.14 ന് ഓച്ചിറ വലിയകുളങ്ങരയില്‍ ദേശീയപാതയിലായിരുന്നു ഒരു കുടുംബത്തെ കശക്കിയെറിഞ്ഞ അപകടം. വീട്ടിലെത്താൻ 25 കിലോമീറ്റർ മാത്രമുള്ളപ്പോഴായിരുന്നു അപകടത്തിന്റെ രൂപത്തിൽ ദുരന്തത്തിന്റ വരവ്.
അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിര്‍ദിശയില്‍ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. വാഹനങ്ങൾ നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്ന് സിസി ടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ എസ്‌യുവി പൂര്‍ണമായും തകര്‍ന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. പ്രിന്‍സായിരുന്നു വാഹനമോടിച്ചിത്. ഇടയ്ക്ക് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനത്തിലുണ്ടായിരുന്ന പ്രിന്‍സ് തോമസും മക്കളായ പതിന്നാലുകാരന്‍ അതുലും അഞ്ചുവയസ്സുകാരി അല്‍ക്കയും അപകടസ്ഥലത്തുവച്ചു തന്നെ മരിച്ചു. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യയെയും മൂത്തമകള്‍ ഐശ്വര്യയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിനിയായ ഐശ്വര്യയുടെ നില അതീവഗുരുതരമാണെന്നാണ് വിവരം. ഐശ്വര്യയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിന്ദ്യയുടെ കാലിനാണ് പരിക്കേറ്റത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അതുല്‍. അല്‍ക്ക യുകെജി വിദ്യാര്‍ഥിനിയും.
ധനകാര്യസ്ഥാപനവും മെഡിക്കല്‍ ഷോപ്പും നടത്തിവരികയാണ് പ്രിന്‍സ്. യു.എസിലേയ്ക്ക് പോകുന്ന ബിന്ദ്യയുടെ സഹോദരന്റെ മകനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങുകയായിരുന്നു കുടുംബം.
Content Highlights: A family of five met with a tragic accident in Kollam, Kerala
Published: 04 Sept 2025, 01:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented