
പയ്യാമ്പലം(കണ്ണൂര്‍): കോടിയേരി ബാലകൃഷ്ണൻ കത്തിജ്വലിക്കുന്ന ഓർമ്മ, പയ്യാമ്പലം ബീച്ചിൽ അന്ത്യവിശ്രമം. പതിനായിരങ്ങളുടെ അന്തിമോപചാരങ്ങളേറ്റുവാങ്ങി അഴീക്കോടൻ സ്മാരകം മുതൽ പയ്യാമ്പലം വരെ വിലാപയാത്ര നടക്കുമ്പോൾ ഏവരും കണ്ണീരോടെ ശ്രദ്ധിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യമായിരുന്നു. മുഖ്യമന്ത്രിയും നേതാക്കളും അഴീക്കോടൻ സ്മാരകം മുതൽ പയ്യാമ്പലം ബീച്ചു വരെ കാൽനടയായി വിലാപയാത്രയെ അനുഗമിച്ചു.
മുന്ന് കിലോമീറ്ററിലേറെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, പികെ ശ്രീമതി തുടങ്ങി സിപിഎമ്മിന്റെ മുൻനിരനേതാക്കളടക്കമുള്ളവർ കാൽനടയായി കോടിയേരിയുടെ മൃതദേഹത്തെ അനുഗമിച്ചത്. മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കിയപ്പോൾ പിണറായി വിജയൻ സ്വന്തം ചുമലിലേക്ക് ശവമഞ്ചം ഏറ്റുവാങ്ങി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എംഎ ബേബി, പ്രകാശ് കാരാട്ട്, ജി രാമകൃഷ്ണൻ തുടങ്ങിയവർ കൂടി ശവമഞ്ചം ചുമലിലേറ്റി. ദുഖാർദ്ര മുഖവുമായി ശവമഞ്ചം ചുമലിലേറ്റി നീങ്ങുന്ന മുഖ്യമന്ത്രിയും നേതാക്കളുടേയും കാഴ്ച ഹൃദയഭേദകമായിരുന്നു.
കോടിയേരിയുടെ ഭാര്യ വിനോദിനിയേയും കുടുംബാംഗങ്ങളേയും ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പിണറായി വിജയന്റെ ഭാര്യ കമലയും കൂടെത്തന്നെ ഉണ്ടായിരുന്നു.
ഭാര്യ വിനോദിനി അന്ത്യം ചുംബനം നല്‍കിയതിന് പിന്നാലെ മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
Content Highlights: kodiyeri balakrishnan obit - cm pinarayi vijayan last tribute
Published: 03 Oct 2022, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented