കൊച്ചി: ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് കൂടുതല്‍ സര്‍വ്വീസുകളൊരുക്കിയും സമയം ക്രമീകരിച്ചും കൊച്ചി മെട്രോ. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സര്‍വ്വീസുകളാണ് അധികമായി ക്രമീകരിച്ചിട്ടുള്ളത്. പുതുവത്സരദിനത്തില്‍ പുലര്‍ച്ചെ വരേയും സര്‍വ്വീസ് നടത്തും. വാട്ടര്‍ മെട്രോ ഹൈകോര്‍ട്ട് - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് നടത്തും.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പ്രമാണിച്ച് കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിച്ചുകൊണ്ടാണ് മെട്രോയും വാട്ടര്‍ മെട്രോയും സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 4ാം തീയതിവരെയാണ് മെട്രോ അധിക സര്‍വീസുകള്‍ നടത്തുക. പുതുവത്സര ദിനത്തില്‍ അവസാന സര്‍വ്വീസ് തൃപ്പൂണിത്തുറയില്‍ നിന്നും പുലര്‍ച്ചെ 1.30 നും അലുവയില്‍ നിന്നും 1.45 നും ആയിരിക്കും സര്‍വീസ് നടത്തുക.
അതേസമയം പുതുവത്സര ആഘോഷങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഫോര്‍ട്ട് കൊച്ചിയിലാണ്. ഹൈകോര്‍ട്ട് - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ 15 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. നേരത്തെ 30 മിനിറ്റ് ഇടവേളകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തിയിരുന്നത്.
Content Highlights: kochi metro to run extra services during christmas new year week
Published: 24 Dec 2024, 06:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented