കൊച്ചി: കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം. ഇതിനുപുറമെ, ബാറുകൾ രാത്രി 12 മണിയോടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും എറണാകുളം സെൻട്രൽ എസിപി നിർദ്ദേശം നൽകി.
ഡിജെ പാർട്ടികൾ പലപ്പോഴും പുലർച്ചെ വരെ നീണ്ടുപോകുന്നതും ഇത് പലപ്പോഴും സംഘർഷങ്ങൾക്കും അക്രമസംഭവങ്ങൾക്കും കാരണമാകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നടപടി. ഇത്തരം ആഘോഷങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും കൈമാറ്റവും നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളും ലഹരിവിരുദ്ധ നടപടികളും മുൻനിർത്തിയാണ് ഇപ്പോൾ പോലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.
Content Highlights: Kochi police enforce strict 11 PM curfew for DJ parties and 12 AM for bars to curb drug use and violence.
Published: 28 Apr 2026, 09:04 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented