കൊച്ചി: കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വതന്ത്ര ചിന്തകരുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആളുടെ പക്കൽ തോക്ക്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ സംഘാടകർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

To advertise here,

എഴുത്തുകാരി തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന പരിപാടിയിലാണ് ഇത്തരത്തിൽ തോക്കുമായി ഒരാൾ എത്തിയത്. ആറായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.

രാവിലെയോടെ പരിപാടി ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഒരാൾ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയിൽ ഇത് തെളിഞ്ഞതോടെയാണ് സംഘാടകർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. ശേഷം ഹാളിനകത്തുണ്ടായിരുന്നവരെ എല്ലാം പുറത്തിറക്കി. ബോംബ് സക്വാഡ് അടക്കം എത്തി പരിശോധന നടത്തി.