കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിനെ മര്‍ദിക്കുന്നതിന് താന്‍ സാക്ഷിയാണെന്ന് പിതാവ് കുഞ്ഞാറു. കൊന്നുകളയുമെന്ന് പറഞ്ഞാണ് മകനെ മര്‍ദിച്ചത്. ഭീഷണി ഭയന്ന് മകനെ ആശുപത്രിയിലേക്ക് അയച്ചില്ല. ഭയപ്പോടോടെയാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്നും കുഞ്ഞാറു പറഞ്ഞു.
വൈകുന്നേരം ക്ഷേത്രത്തില്‍ വഴിപാട് കഴിച്ച് തിരിച്ചെത്തി വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതിനിടെയാണ് റോഡിന്റെ ഭാഗത്ത് നിന്ന് ശബ്ദം കേട്ടത്. ഓടിപ്പോയി നോക്കിയപ്പോള്‍ മകനെ ഒരു സംഘം ആളുകള്‍ മതിലില്‍ ചാരിനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. തീര്‍ക്കും, കൊന്നുകളയും എന്നൊക്കെയായിരുന്നു ഭീഷണി. അവരുടെ ഇടയിലേക്ക് കയറി അവനെ പിടിച്ചുമാറ്റി. അച്ഛനെ ഓര്‍ത്താണ് കൊല്ലാതിരുന്നതെന്നൊക്കെ അവര്‍ പറഞ്ഞിരുന്നു.
ദീപുവിനേയും കൊണ്ട് വീട്ടിലേക്ക് വന്നെങ്കിലും പേടികൊണ്ട് അവനെ ആശുപത്രിയിലേക്ക് പറഞ്ഞയച്ചില്ല. ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വിടാത്തതിനാല്‍ അടുത്ത ദിവസം മകന് എന്നോട് മിണ്ടിയതുപോലുമില്ല. ഭക്ഷണം പോലും കഴിച്ചില്ല. തിങ്കളാഴ്ച താന്‍ ആശുപത്രിയില്‍ പോയി വരുമ്പോള്‍ ദീപുവും അമ്മയും കൂടി കരഞ്ഞിരിക്കുന്നതാണ് കണ്ടത്. ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടേനെ എന്നാണ് അന്ന് അവന് പറഞ്ഞത്. അപ്പോള്‍ സുഹൃത്തിന്റെ ഓട്ടോ വിളിച്ച് മകനെ ആശുപത്രിയിലേക്ക് അയച്ചു. പിന്നെ എനിക്ക് എന്റെ മകനെ കാണാന്‍ സാധിച്ചില്ല- പിതാവ് കരഞ്ഞുകൊണ്ട് പറഞ്ഞു.
കഴിഞ്ഞ 12-നാണ് സി.പി.എമ്മിന്റെ നാലു പ്രവര്‍ത്തകര്‍ ദീപുവിനെ ആക്രമിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ദീപുവിന്റെ മരണത്തില്‍ കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജന് ഒന്നാം പ്രതിയാണെന്നും അദ്ദേഹത്തിനെതിരേ കേസെടുക്കണമെന്നും ട്വന്റി - 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ദീപുവിന്റെ മരണത്തെ കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സാബു രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുകയാണെന്നായിരുന്നു സി.പി.എം. നേതാക്കളുടെ പ്രതികരണം. മരണത്തില്‍ സി.പി.എമ്മിന് ബന്ധമില്ലെന്നും അവര്‍ പറഞ്ഞു.
Content Highlights: Kizhakkambalam Twenty20 worker Deepu murder case
Published: 20 Feb 2022, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented