
ആലപ്പുഴ: ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാനസെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചത് വീട്ടമ്മയുടെ പേരിലുള്ള സിം കാര്‍ഡ്. വീട്ടമ്മയുടെ രേഖകള്‍ ഉപയോഗിച്ച് കടക്കാരനും കൊലയാളി സംഘവും ചേര്‍ന്ന് സിം കാര്‍ഡ് എടുക്കുകയായിരുന്നു. ഈ സിം കാര്‍ഡ് ഉപയോഗിച്ചാണ് കൊലയാളി സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് വീട്ടമ്മയെ പോലീസ് ചോദ്യം ചെയ്തു. ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ബോധരഹിതയായി വീണു.
പോലീസ് അന്വേഷണത്തിലാണ് കൊലയാളികള്‍ ഉപയോഗിച്ച സിം കാര്‍ഡ് വീട്ടമ്മയുടെ പേരിലാണെന്ന് കണ്ടെത്തുന്നത്. തുടര്‍ന്ന് വീട്ടമ്മയെ വീട്ടിലെത്തി ചോദ്യം ചെയ്ത അന്വേഷണം സംഘം ഇവരെ പോലീസ് സ്‌റ്റേഷനിലേക്കും വിളിപ്പിച്ചു. അപ്പോഴാണ് ഇവര്‍ പോലീസ് സ്‌റ്റേഷനില്‍ ബോധഹരിതയായി വീണത്. തുടര്‍ന്ന് ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതൊടൊപ്പം കൊലയാളികള്‍ ഉപയോഗിച്ച മറ്റ് സിം കാര്‍ഡുകളും നിരപരാധികളായവരുടെ പേരില്‍ എടുത്തവയാണെന്നാണ് വിവരം.
പുന്നപ്ര പഞ്ചായത്ത് മെമ്പറായ സുള്‍ഫിക്കറാണ് തന്റെ പേരില്‍ വ്യാജ സിം കാര്‍ഡ് എടുത്തതെന്ന് മൊബൈല്‍ക്കട ഉടമ പോലീസ് സ്‌റ്റേഷനില്‍ പറഞ്ഞെതെന്ന് വീട്ടമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രഞ്ജിത്തിന്റെ കൊലപാതികളികള്‍ ഈ സിം ആണ് ഉപയോഗിച്ചതെന്നും ഇതേ തുടര്‍ന്നാണ് പോലീസ് തന്നെ തേടി വന്നതെന്നും അവര്‍ പറഞ്ഞു. രണ്ട് മൂന്ന് തവണ ചോദ്യം ചെയ്തുവെന്നും പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചുവെന്നും വീട്ടമ്മ പറഞ്ഞു.
ഇതിനിടെ രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കുള്ള രണ്ടുപേരടക്കം മൂന്ന് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ രണ്ടുപേരും പ്രധാനപ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ച ആലപ്പുഴ നഗരത്തിലെ മുല്ലാത്ത് വാര്‍ഡില്‍ ഷീജ മന്‍സിലില്‍ സുഹൈലും (24) ആണ് അറസ്റ്റിലായത്. തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പിടിയിലായവരുടെ പേരും വിലാസവും വെളിപ്പെടുത്താനാകില്ലെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടിച്ചത്. അറസ്റ്റിലായ മുഖ്യപ്രതികളടക്കമുള്ളവരുടെ തിരിച്ചറിയല്‍ പരേഡ് നടത്താനുണ്ട്. രഞ്ജിത്ത് വധത്തില്‍ 12 പേര്‍ക്കാണ് നേരിട്ടു പങ്ക്.
Content Highlights: Ranjith Srinivasan murder case; Accused used fake SIM cards
Published: 04 Jan 2022, 10:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented