ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തിൽ രണ്ടു പേർകൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായതെന്നാണ് സൂചന. പെരുമ്പാവൂരിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

To advertise here,

രഞ്ജിത്ത് വധക്കേസിൽ നേരത്തെ രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അനൂപ്, ജസീബ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുക്കുന്നത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

12 പേർക്കാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളത്. ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്. ഗൂഡാലോചനയിൽ പങ്കെടുത്ത ആറ് പേരെ ഇതുവരെ പോലീസ് പിടികൂടിയിട്ടുണ്ട്.

Content Highlights: Two more arrested in Alappuzha BJP leader Ranjith Srinivasan's murder case