
കോഴിക്കോട്: സര്‍ക്കാരിനെതിരെ ഇടത് അനുകൂല നഴ്സിങ് സംഘടനയായ കെജിഎൻഎ സമരത്തിലേക്ക്. നഴ്സിങ് നിയമനം ഔട്ട് സോഴ്സിങ് ഏജന്‍സിയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കെജിഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. വിഷയത്തില്‍ ഈ മാസം 11ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
പി എം എസ് എസ് വൈ ബ്ലോക്കുകള്‍ വന്ന കോഴിക്കോട്, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലെ നിയമനം ഔട്ട്സോഴ്സിങ് ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ മെയ് 21നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിന് പിന്നാലെ ഇടത് അനുകൂല നഴ്സിങ് സംഘടനയായ കെജിഎന്‍എ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് സമരത്തിലേക്ക് കടക്കാന്‍ കെജിഎന്‍എ തീരുമാനിച്ചത്. പി എം എസ് എസ് വൈ ബ്ലോക്കുകള്‍ വന്ന ശേഷം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ല എന്നും ഏജന്‍സിയെ ഉപയോഗിച്ച് താല്‍ക്കാലിക നിയമനം നടത്തുന്നത് ശരിയല്ലെന്നുമാണ് കെജിഎന്‍എ പറയുന്നത്. തസ്തിക സൃഷ്ടിച്ച് നിയമനം പി എസ്സിക്ക് വിടണം എന്നും കെജിഎന്‍എ ആവശ്യപ്പെടുന്നു.
Content Highlights: KGNA protests Kerala govt`s decision to outsource nursing appointments
Published: 01 Jul 2025, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented