കോഴിക്കോട്: പ്രമുഖ ബില്‍ഡറും ക്രെഡായി കോഴിക്കോട് പ്രസിഡന്റുമായ കെ.ജി.സുഭാഷ് (59) ന്റെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ വെച്ച് നടക്കും. രാവിലെ 8 മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമായിരിക്കും സംസ്കാരം.

To advertise here,

വിയറ്റ്‌നാമില്‍ വെച്ചായിരുന്നു കെ.ജി. സുഭാഷ് അന്തരിച്ചത്. സിങ്കപ്പൂരില്‍ കെഡ്രായി നാഷണല്‍ മീറ്റ് കഴിഞ്ഞ് വിയറ്റ്‌നാമില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ എത്തിയതിനിടെയായിരുന്നു സംഭവം. ഞായറാഴ്ച ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഗുഡ് എര്‍ത്ത് മാനേജിങ്ങ് ഡയറക്ടറും ഫ്‌ലെമിംഗോ റെസ്‌റോറന്റ് ഗ്രൂപ്പ് ഡയറക്ടറുമാണ്. ഭാര്യ ഡോ.റെയ്‌ന സുഭാഷ്. മക്കള്‍: വരുണ്‍ സുഭാഷ്, അമന്‍ സുഭാഷ്. സഹോദരങ്ങള്‍ പ്രകാശ് (യു.എസ്.എ) പരേതനായ വികാസ്.അച്ഛന്‍ പരേതനായ കെ.ഗോവിന്ദന്‍,അമ്മ ശാന്ത.