തിരുവനന്തപുരം: വലിച്ചെറിയൽവിരുദ്ധ വാരമാചരിക്കുന്ന കേരളത്തിൽ പൊതുനിരത്തുകളിലും കവലകളിലുമൊക്കെ മാലിന്യമിടാൻ വേണ്ടത്ര ബിന്നുകളില്ലാത്തത് പ്രതിസന്ധിയാകും. മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ വ്യത്യസ്തനിറത്തിൽ ബിന്നുകൾ സ്ഥാപിക്കാനുള്ള തീരുമാനം മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കിയില്ല. മാലിന്യമുക്ത കേരളമാകാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ജനുവരി ഒന്നുമുതൽ ഏഴുവരെയുള്ള വാരാചരണം.

To advertise here,

ബിന്നുകൾ 32,410

ഇക്കൊല്ലം ഇതുവരെ 32,410 ബിന്നുകളാണ് സ്ഥാപിച്ചത്. ഇത്രയും മതിയോ, ഉള്ളവ പരിപാലിക്കുന്നുണ്ടോയെന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ ബിന്നുകൾ സ്ഥാപിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ശുചിത്വമേഖലയിൽ പിന്നിലാകുന്ന സ്ഥാപനങ്ങളെ നിരീക്ഷിച്ച് വിട്ടുനിൽക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയമലംഘകർക്കെതിരേ നടപടികളെടുക്കുമ്പോൾ ജനപ്രതിനിധികൾ ഇടപെടരുതെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.