തിരുവനന്തപുരം: രാജ്യത്താകെ വിവാദമുയർത്തിയ എസ്‌ഐആറിൽ കേരളത്തിൽനിന്ന് എത്രപേർ വോട്ടർപട്ടികയിൽനിന്ന് പുറത്താകുമെന്ന് ചൊവ്വാഴ്ച അറിയാം. ചൊവ്വാഴ്ച‌ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. അന്തിമപ്പട്ടിക ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും. ഇപ്പോൾ കണക്കാക്കിയതിന്റെ ഇരട്ടിവോട്ടർമാരെങ്കിലും പട്ടികയിൽനിന്ന് പുറത്താകുമെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെ ആശങ്ക.

To advertise here,

കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ, സംസ്ഥാനത്ത് എസ്‌ഐആറിന്റെ ഒന്നാംഘട്ടം അവസാനിക്കും. എന്യൂമറേഷൻ ഫോറം പൂരിപ്പിച്ച് നൽകാനാവാത്തവർക്ക് ഡിസംബർ 23 മുതൽ ജനുവരി 22 വരെ ഫോറം ആറിൽ പേരുചേർക്കാൻ അപേക്ഷിക്കാം. ഡിക്ലറേഷനും നൽകണം.

ഒഴിവാക്കപ്പെടുന്നവരുടെ കണക്ക്(ശനിയാഴ്ചവരെ)

മരിച്ചവർ-6,49,885(2.33%)

കണ്ടെത്താൻ സാധിക്കാത്തവർ-6,45,548(2.32%)

സ്ഥിരമായി താമസം മാറിയവർ-8,16,221(2.93%)

ഒന്നിൽക്കൂടുതൽ പട്ടികയിലുള്ളവർ-1,36,029(0.49%)

മറ്റുള്ളവർ(എന്യൂമറേഷൻഫോറം തിരികെ നൽകാൻ വിസമ്മതിച്ചവർ)-1,60,830(0.58%)

ആകെ-24,08,503(8.65%)